നിന്‍റെ വരവും കാത്തു നില്‍കുകയാണ് ഞാന്‍
ആദ്യ ശ്വാസനിശ്വാസം മുതല്‍ക്കേയുള്ള കാത്തു നില്‍പ്പ്
നീ എന്ന് വരുമെന്നറിയില്ല
കാത്തു നില്‍ക്കാത്ത പലരേയും നീ കൊണ്ടു പോയി
കാത്തു നിന്ന പലരെയും നീ മറന്നു പോയി
പലരും നിന്നെ വിളിച്ചു വരുത്താന്‍ നോക്കി
ചിലര്‍ അതിലും പരാജയപ്പെട്ടു
കറുത്ത മൂടുപടം അണിഞ്ഞു നീ വരുമ്പോള്‍
എന്തെല്ലാം ഞാന്‍ ഓര്‍ക്കണം
നീ വന്നു വിളിക്കുമ്പോള്‍ വരാതിരിക്കാന്‍ എനിക്കാവില്ലല്ലോ
ഒരു പാടു മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറയുന്നു എങ്കിലും
നിന്നെ തനിയെ മടക്കി അയക്കാന്‍ എനിക്കാവിലല്ലോ
നീ വരുന്നത് അറിയാമായിരുന്നിട്ടും ആരോടും യാത്ര പറഞ്ഞില്ല
ഒരു പാടു കണക്കുകള്‍ ബാക്കിയാണ്
ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത കടപ്പാടുകള്‍
എല്ലാം ബാക്കിയാക്കി യാത്രയാവുകയാണ്
വന്നതെങ്ങനെ എന്നോര്‍മ്മ ഇല്ലെങ്കിലും
പോകുമ്പോള്‍ നീ എന്ന്‍ കൂടെ ഉണ്ടല്ലോ
നമുക്കിനി യാത്ര തുടങ്ങാം
ഒരിക്കല്ലും മടങ്ങി വരില്ലെന്ന് വാക്കുകൊടുത്തു യാത്ര തുടങ്ങാം
ഒരു മടക്കയാത്ര .........
Tuesday, January 6, 2009
Monday, September 22, 2008
പാസ്പോര്‍ട്ട് - ദാര്‍വിഷ്
പാസ്പോര്‍ട്ട് - ദാര്‍വിഷ്
പലസ്തീന്‍ കവി മെഹ്മൂദ് ദാര്‍വിഷിന്റെ പാസ്പോര്‍ട്ട് എന്ന കവിതയുടെ പരിഭാഷ ഇവിടെ http://afsalsblog.blogspot.com/2008/09/blog-post.html
Saturday, September 6, 2008
പാസ്പോര്ട്ട് - ദാര് വിഷ്
നിഴലില് അവര് എന്നെ തിരിച്ചറിയുന്നില്ല
പാസ്പോര്ട്ടില് എന്റെ നിറം മങ്ങിയിരിക്കുന്നു
എന്റെ മുറിവുകള് അവര്ക്കു ഫോട്ടോഗ്രാഫര് ക്ക്
കാണിക്കാനുള്ള ഒരു പ്രദര്ശന വസ്തുവാണ്
അവര് എന്നെ തിരിച്ചറിയുന്നില്ല
പ്രകാശമില്ലാത്ത എന്റെ വിരല് പാടുകളെ ഒഴിവാക്കല്ലേ
കാരണം മരങ്ങള്ക്ക് അവ തിരിച്ചറിയാം
മഴയുടെ സംഗീതത്തിനും അവ തിരിച്ചറിയാം
മങ്ങിയ എന്നെ ചന്ദ്രനെപോലെ ഒഴിവാക്കല്ല്ലേ
അങ്ങ് ദൂരെ എയര്പോര്ട്ട് വരെ എന്റെ വിരല് പാടുകള്
പിന്തുടരുന്ന എല്ലാ പക്ഷികളും
എല്ലാ ഗോതമ്പ് പാടങ്ങളും
എല്ലാ ജയിലുകളും
എല്ലാ ശവ കുടീരങ്ങളും
എല്ലാ അതിരുകളും
എല്ലാ വീശുന്ന തുവാലകളും
എല്ലാ കണ്ണുകളും
എന്റെ കൂടെയുണ്ട്
എന്നിട്ടും അവര് പാസ്പോര്ട്ടില് നിന്നും അതെല്ലാം ഒഴിവാക്കി
എന്റെ കയ്യാല് ഞാന് നട്ടു വളര്ത്തിയ എന്റെ മണ്ണില് നിന്നു
എന്റെ വ്യക്തിതവും പേരും അവര് മായ്ച്ചു കളഞ്ഞു
ഞാന് ഇന്നു ആകാശത്തെ നോക്കി ഉറക്കെ കരയുന്നു
"വീണ്ടും എന്നെ പോലെ ഒരു മാതൃക സൃഷ്ടിക്കപെടല്ലേ "
ഓ മനുഷ്യരെ ,പ്രവാചകരെ
മരങ്ങളോട് അവയുടെ പേരു ചോദിക്കരുതേ
താഴ്വരകളോട് അവയുടെ മാതാവ് ആരെന്നു ചോദിക്കരുതേ
എന്റെ തിരുനെറ്റിയില് നിന്നു സൂര്യന് ഉദിക്കുന്നു
എന്റെ കയ്യില് നിന്നു അരുവികള് ഉദ്ഭവിക്കുന്നു
ജന ഹൃദയങ്ങലിലാണ് എന്റെ അസ്തിത്വം
എന്റെ പാസ്പോര്ട്ട് തിരിച്ചെടുക്കുക.

Friday, August 15, 2008
ചെഗുവേര
ഇന്നലെ ഞാന്‍ കണ്ടിരുന്നു ചെഗുവേരയെ
ചീറിപായ്യുന്ന ലാന്‍ഡ് ക്രൂയിസരിന്നു പിറകിലായ്
ആ തീഷ്ണമായ നോട്ടം അതെന്‍റെ നേരെയായിരുന്നോ ?
ആ വണ്ടിക്കാരന്‍ അറബിക്ക് അറിയുമോ ഈ മനുഷ്യന്‍ ആരാണെന്ന് ?
കോദ്രയുടെ ക്യാമറയില്‍ പതിഞ്ഞ ആ ചിത്രം എന്താണെന്ന്?
കോളയും ബര്‍ഗറും കഴിക്കുന്ന അയാള്‍ക്ക് അറിയാമോ ക്യൂബയെ,ബോളിവിയയെ,നിക്കരഗുവയെ,.........
അവിടെ ഈ മനുഷ്യന്‍ വിതച്ച വിപ്ലവ കൊടുങ്കാറ്റിനെ
യാങ്കി ദാസന്മാരായി വിലസുന്ന ഇവര്‍ക്ക് അറിയാമോ
നിരായുധനായ ആ മനുഷ്യന്‍റെ നെഞ്ചില്‍
യാങ്കികള്‍ പായിച്ച വെടിയുണ്ടയുടെ എണ്ണം.
ഹേ അറബി നിങ്ങള്‍ക്ക് അറിയാമോ ആസ്തമയുള്ള
ആ അര്‍ജന്റീനകാരനായ ആ ഡോക്ടറെ ?
അധികാരത്തിന്‍ അപ്പം നുണയാന്‍ നില്‍ക്കാതെ
ലാതിന്‍ അമരിക്കയില്‍ പടര്‍ന്ന ആ വിപ്ലവത്തെ ?
അതിന്‍റെ പേരാണ് ചെഗുവേര
പിന്നെ എന്തിനയാള്‍ ആ ചിത്രം വാഹനത്തില്‍ പതിച്ചു ?
ഏതോ പരസ്യ മോഡല്‍ എന്ന് കരുതിയോ ? അതോ
ആ നോട്ടം അതാണോ ?
ആ തൊപ്പിയിലെ ചുവന്ന നക്ഷത്രം ജ്വലിക്കുന്നത് അയാള്‍ കണ്ടോ?

Wednesday, April 30, 2008
നിറങ്ങള്‍
ചിലര്‍ അങ്ങനെയാണ് അവര്‍ക്ക് ഒരു നിറമേ കാണാന്‍ കഴിയൂ
അവര്‍ മറ്റു നിറങ്ങളെ കാണാത്ത മാതിരി നടിക്കുന്നു
അവര്‍ കണ്ട നിറത്തെ പുകഴ്ത്തി പാടുന്നു.
മറ്റു ചിലരാവട്ടെ അവര്‍ എന്നോ കണ്ട നിര ത്തിന്റെ പേരില്‍
മറ്റു നിറങ്ങളെ മായ്കാന്‍ ശ്രമിക്കുന്നു
കഴിയാതെ വരുമ്പോള്‍ ചീത്ത വിളിക്കുന്നു
ചിലര്‍ക്ക് എല്ലാ നിറവും കാണാം എന്നാല്‍
അവര്‍ അന്ധരായി നടിക്കുന്നു, ഉള്ള കാഴ്ച മങ്ങി ക്കുകയെ വേണ്ട.
ഇതൊന്നു മറിയാതെ നിറങ്ങള്‍ പടരുകയാണ് , മായുകയാണ്
ചുവപ്പായി ,പച്ചയായി ,വെള്ളുപ്പായി,കറുപ്പായി ....
എല്ലാ നിറവും കാണുന്നവര്‍ വിളിച്ചു പറയുന്നവര്‍
അവര്‍ പലപ്പോഴും നിറങ്ങളായി തന്നെ മാറുന്നു
സൂക്ഷിക്കുക നിങ്ങള്ക്ക് എല്ലാ നിറവും കാണാമോ?

Wednesday, April 16, 2008
യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു
യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു. പാര്‍ലമെന്റ്ലെ ഉപയോഗത്തിന് ഇവ പ്രാപ്തമാണോ എന്നാണ് അവര്‍ പരിശോധിച്ചത്.പരിശോധന ഫലം അനുകൂലം ആണെന്നാണ് ബ്രിട്ടീഷ് MEP ജെയിംസ് നികൊല്സണ്‍ ഇറ്റാലിയന്‍ MEP മാക്രോ കാപടോ യിക്ക് അയച്ചകത്തില്‍ വിശദീകരിക്കുന്നു.ഉടനെ തനെ linux ലേക്ക് ഉള്ള മാറ്റം ഉണ്ടാവും എന്ന് പ്രതീഷിക്കാം.
ഇതു മൂലം Microsoft ഇന് ഉണ്ടാകുന്ന നഷ്ടം ഭീമമാണ്
MEP എന്നാല്‍ Member of Europenan Parliament
From : IDABC European E-Goverment Services
ഇതു മൂലം Microsoft ഇന് ഉണ്ടാകുന്ന നഷ്ടം ഭീമമാണ്
MEP എന്നാല്‍ Member of Europenan Parliament
From : IDABC European E-Goverment Services
Saturday, April 12, 2008
കലാലയത്തിന്റെ സുവര്‍ണകാലം
1970-80 കളില്‍ കലാലയങ്ങളില്‍ വിപ്ലവത്തിനും കവിതക്കും സാഹിത്യത്തിനും ഉണ്ടായിരുന്ന സ്ഥാനം ഇന്നു തീവ്രവാദം,sex മുതലായവ കയ്യടക്കിയിടുണ്ടോ? .ഇന്നത്തെ യുവത്വം പണത്തിനു പുറകെ പായുകയാണോ?. ചെഗുവേരയുടെ സ്ഥാനം ജോണ്‍ അബ്രഹാം കയ്യടക്കിയോ?.
Subscribe to:
Posts (Atom)