ഇന്നെനിക്കു കണ്ണുകളില്ല
എന്നേ ഞാനവ ചൂഴ്ന്നു മാറ്റി
പ്രണയവും മരണവും മാത്രം കണ്ടുമടുത്ത കണ്ണുകള്‍
ഇന്നെന്‍റെ കാഴ്ച്ചയില്‍ നിന്‍റെ രൂപമില്ല
പട്ടിണി തിന്നസ്ഥികോലങ്ങള്‍ തൂങ്ങി ആടുന്നുണ്ട്
നിന്‍റെ പുഞ്ചിരി ഇല്ല
ഏതോ ചതിയില്‍ തകര്നടിഞ്ഞ പെണ്‍കിടാങ്ങള്‍തന്‍ തേങ്ങലുണ്ട്
ഇന്നെന്‍റെ കാതില്‍ നിന്‍ മോഹനവാഗ്ദാനങ്ങള്‍ ഇല്ല
കാലം തെറ്റി മരിച്ച ആത്മാക്കള്‍ കവിത പാടുന്നുണ്ട്
ഇന്നെനിക്കു , എങ്ങോ ആത്മഹുതിക്കായ് കയര്‍ മുറുകുന്നത് കാണാം
കൊലകത്തി മൂര്‍ച്ചക്കൂട്ടും തീപൊരികള്‍ കാണാം
വേട്ടകാരെയും ഇരകളെയും കാണാം
ഇന്നെന്‍റെ വാക്കിന്നു പഴയ മധുരമില്ല
നെഞ്ചില്‍ തറക്കും ചാട്ടുളിയാണ്
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ രക്തം മരവിപ്പിക്കുന്നില്ല
കാഴ്ചകള്‍ എന്‍റെ രക്തത്തിന്നു തീ കൊളുത്തുന്നു
എന്‍റെ ഹൃദയത്തില്‍ നീ തന്ന മുറിവുകള്‍
തലയറ്റ ജഡങ്ങളാല്‍ മൂടിയിരിക്കുന്നു
ഞാന്‍ ഇന്ന് മരണത്തെ പ്രണയിക്കുന്നില്ല
അതൊരു സത്യമെന്നറിയുന്നു
ഞാന്‍ നിന്‍റെ കാല്‍ പാടുകള്‍ പിന്തുടരുന്നില്ല
നിന്‍റെ കാല്പാടുകള്‍ ചോരയില്‍ മാഞ്ഞിരിക്കുന്നു
ചോരയും വിയര്‍പ്പും ആശയും നിരാശയും വീണു പടര്‍ന്ന ഈ മണ്ണില്‍
ഞാന്‍ തല ഉയര്‍ത്തിനില്‍ക്കുന്നു
എന്‍റെ കണ്ണുകള്‍ അലറുന്നു......
ഞാന്‍ അന്ധന്‍ അല്ല......
Tuesday, February 23, 2010
Monday, November 23, 2009
കേള്‍കാതെ പോയവര്‍
എല്ലാവരും പോകുകയാണ് ഒന്നും കേള്‍ക്കാന്‍ നില്‍കാതെ,
ഒന്നും പറയാതെ......
ഒരു നിമിഷം കൊണ്ടവര്‍ വിടപറഞ്ഞു നീങ്ങുമ്പോള്‍
പറയാന്‍ ബാകി വെച്ചതെല്ലാം
ഹൃദയത്തില്‍ ഒരു ചിത ഒരുക്കി അതില്‍ ദഹിപ്പിക്കാം
അതൊരു നേരിപോടായ് നെഞ്ചില്‍ നീറ്റാം
ഓര്‍മ്മകള്‍ പേമാരിയായി കണ്ണില്‍ നിന്ന് പെയ്തൊഴിയുന്നു
ആ പേമാരിയിലും നേരിപോട് അണയുനില്ല
ഒന്ന് യാത്ര പറഞ്ഞിരുന്നെങ്കില്‍ എല്ലാം പറയുമായിരുന്നില്ലേ
എന്തേ യാത്ര പറഞ്ഞില്ല ?
ഒരു പുഞ്ചിരി യായ് സാന്ത്വനമായ് കൈതാങ്ങായ് നിന്നവര്‍
ഒരു പിടി ദുഃഖം മാത്രം നല്‍കി വിടപറയുമ്പോള്‍
വീണ്ടും ഏകാന്തതയുടെ കരിമ്പടതിനടിയിലേക്കോ
മൃതിയുടെ ഇരുണ്ട ഗുഹയിലേക്കോ ,അറിയില്ല .....
ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ എല്ലാവരും പോകുമ്പോള്‍
മുജന്മ ശാപം പോലെ മോക്ഷം ലഭിക്കാതെ ഇവിടെ ചിലര്‍......

Tuesday, April 28, 2009
നിയമങ്ങള്‍
പ്രണയം എന്തെന്നറിയുനതിനു മുന്‍പേ
അതിന്‍റെ നിയമങ്ങള്‍ അവര്‍ പഠിപ്പിച്ചിരുന്നു
ആരെ എപ്പോള്‍ എങ്ങനെ എന്തിനു പ്രണയിക്കണം
നിയമങ്ങള്‍ ചട്ടകൂടുകള്‍....
എന്നിട്ടും എന്നിലെ പ്രണയ ജ്വാലകള്‍
എല്ലാ വേലി ക്കെട്ടുകളും ചാമ്പലാക്കി
ഒരു പ്രണയ വസന്തം അവള്‍ എനിക്ക് തന്നു
പ്രണയകാലത്തിനു വിരാമമിട്ടു അവര്‍ കൂട്ടമായ് വന്നു
എന്‍റെ ജീവന്‍ അവര്‍ക്ക് ഒരു ബലിമൃഗമായി
എന്‍റെ രക്തം കൊണ്ടവര്‍ ചന്ദ്രനും നക്ഷത്രങ്ങളും വരച്ചു
എന്‍റെ മരവിച്ച ജീവനെ കവലകള്‍ തോറും കൊണ്ടുപോയി ആക്രമിച്ചു.
എന്‍റെ കല്ലറക്കുമുകളില്‍ അവര് പതിച്ചു വെച്ചു
" ഇവന്‍ നിയമം ലംഖിച്ചവാന്‍ , ഇത് അവന്‍റെ വിധി "

Tuesday, January 6, 2009
ഒരു മടക്കയാത്ര
നിന്‍റെ വരവും കാത്തു നില്‍കുകയാണ് ഞാന്‍
ആദ്യ ശ്വാസനിശ്വാസം മുതല്‍ക്കേയുള്ള കാത്തു നില്‍പ്പ്
നീ എന്ന് വരുമെന്നറിയില്ല
കാത്തു നില്‍ക്കാത്ത പലരേയും നീ കൊണ്ടു പോയി
കാത്തു നിന്ന പലരെയും നീ മറന്നു പോയി
പലരും നിന്നെ വിളിച്ചു വരുത്താന്‍ നോക്കി
ചിലര്‍ അതിലും പരാജയപ്പെട്ടു
കറുത്ത മൂടുപടം അണിഞ്ഞു നീ വരുമ്പോള്‍
എന്തെല്ലാം ഞാന്‍ ഓര്‍ക്കണം
നീ വന്നു വിളിക്കുമ്പോള്‍ വരാതിരിക്കാന്‍ എനിക്കാവില്ലല്ലോ
ഒരു പാടു മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറയുന്നു എങ്കിലും
നിന്നെ തനിയെ മടക്കി അയക്കാന്‍ എനിക്കാവിലല്ലോ
നീ വരുന്നത് അറിയാമായിരുന്നിട്ടും ആരോടും യാത്ര പറഞ്ഞില്ല
ഒരു പാടു കണക്കുകള്‍ ബാക്കിയാണ്
ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത കടപ്പാടുകള്‍
എല്ലാം ബാക്കിയാക്കി യാത്രയാവുകയാണ്
വന്നതെങ്ങനെ എന്നോര്‍മ്മ ഇല്ലെങ്കിലും
പോകുമ്പോള്‍ നീ എന്ന്‍ കൂടെ ഉണ്ടല്ലോ
നമുക്കിനി യാത്ര തുടങ്ങാം
ഒരിക്കല്ലും മടങ്ങി വരില്ലെന്ന് വാക്കുകൊടുത്തു യാത്ര തുടങ്ങാം
ഒരു മടക്കയാത്ര .........

Monday, September 22, 2008
പാസ്പോര്‍ട്ട് - ദാര്‍വിഷ്
പാസ്പോര്‍ട്ട് - ദാര്‍വിഷ്
പലസ്തീന്‍ കവി മെഹ്മൂദ് ദാര്‍വിഷിന്റെ പാസ്പോര്‍ട്ട് എന്ന കവിതയുടെ പരിഭാഷ ഇവിടെ http://afsalsblog.blogspot.com/2008/09/blog-post.html
Saturday, September 6, 2008
പാസ്പോര്ട്ട് - ദാര് വിഷ്
നിഴലില് അവര് എന്നെ തിരിച്ചറിയുന്നില്ല
പാസ്പോര്ട്ടില് എന്റെ നിറം മങ്ങിയിരിക്കുന്നു
എന്റെ മുറിവുകള് അവര്ക്കു ഫോട്ടോഗ്രാഫര് ക്ക്
കാണിക്കാനുള്ള ഒരു പ്രദര്ശന വസ്തുവാണ്
അവര് എന്നെ തിരിച്ചറിയുന്നില്ല
പ്രകാശമില്ലാത്ത എന്റെ വിരല് പാടുകളെ ഒഴിവാക്കല്ലേ
കാരണം മരങ്ങള്ക്ക് അവ തിരിച്ചറിയാം
മഴയുടെ സംഗീതത്തിനും അവ തിരിച്ചറിയാം
മങ്ങിയ എന്നെ ചന്ദ്രനെപോലെ ഒഴിവാക്കല്ല്ലേ
അങ്ങ് ദൂരെ എയര്പോര്ട്ട് വരെ എന്റെ വിരല് പാടുകള്
പിന്തുടരുന്ന എല്ലാ പക്ഷികളും
എല്ലാ ഗോതമ്പ് പാടങ്ങളും
എല്ലാ ജയിലുകളും
എല്ലാ ശവ കുടീരങ്ങളും
എല്ലാ അതിരുകളും
എല്ലാ വീശുന്ന തുവാലകളും
എല്ലാ കണ്ണുകളും
എന്റെ കൂടെയുണ്ട്
എന്നിട്ടും അവര് പാസ്പോര്ട്ടില് നിന്നും അതെല്ലാം ഒഴിവാക്കി
എന്റെ കയ്യാല് ഞാന് നട്ടു വളര്ത്തിയ എന്റെ മണ്ണില് നിന്നു
എന്റെ വ്യക്തിതവും പേരും അവര് മായ്ച്ചു കളഞ്ഞു
ഞാന് ഇന്നു ആകാശത്തെ നോക്കി ഉറക്കെ കരയുന്നു
"വീണ്ടും എന്നെ പോലെ ഒരു മാതൃക സൃഷ്ടിക്കപെടല്ലേ "
ഓ മനുഷ്യരെ ,പ്രവാചകരെ
മരങ്ങളോട് അവയുടെ പേരു ചോദിക്കരുതേ
താഴ്വരകളോട് അവയുടെ മാതാവ് ആരെന്നു ചോദിക്കരുതേ
എന്റെ തിരുനെറ്റിയില് നിന്നു സൂര്യന് ഉദിക്കുന്നു
എന്റെ കയ്യില് നിന്നു അരുവികള് ഉദ്ഭവിക്കുന്നു
ജന ഹൃദയങ്ങലിലാണ് എന്റെ അസ്തിത്വം
എന്റെ പാസ്പോര്ട്ട് തിരിച്ചെടുക്കുക.

Friday, August 15, 2008
ചെഗുവേര
ഇന്നലെ ഞാന്‍ കണ്ടിരുന്നു ചെഗുവേരയെ
ചീറിപായ്യുന്ന ലാന്‍ഡ് ക്രൂയിസരിന്നു പിറകിലായ്
ആ തീഷ്ണമായ നോട്ടം അതെന്‍റെ നേരെയായിരുന്നോ ?
ആ വണ്ടിക്കാരന്‍ അറബിക്ക് അറിയുമോ ഈ മനുഷ്യന്‍ ആരാണെന്ന് ?
കോദ്രയുടെ ക്യാമറയില്‍ പതിഞ്ഞ ആ ചിത്രം എന്താണെന്ന്?
കോളയും ബര്‍ഗറും കഴിക്കുന്ന അയാള്‍ക്ക് അറിയാമോ ക്യൂബയെ,ബോളിവിയയെ,നിക്കരഗുവയെ,.........
അവിടെ ഈ മനുഷ്യന്‍ വിതച്ച വിപ്ലവ കൊടുങ്കാറ്റിനെ
യാങ്കി ദാസന്മാരായി വിലസുന്ന ഇവര്‍ക്ക് അറിയാമോ
നിരായുധനായ ആ മനുഷ്യന്‍റെ നെഞ്ചില്‍
യാങ്കികള്‍ പായിച്ച വെടിയുണ്ടയുടെ എണ്ണം.
ഹേ അറബി നിങ്ങള്‍ക്ക് അറിയാമോ ആസ്തമയുള്ള
ആ അര്‍ജന്റീനകാരനായ ആ ഡോക്ടറെ ?
അധികാരത്തിന്‍ അപ്പം നുണയാന്‍ നില്‍ക്കാതെ
ലാതിന്‍ അമരിക്കയില്‍ പടര്‍ന്ന ആ വിപ്ലവത്തെ ?
അതിന്‍റെ പേരാണ് ചെഗുവേര
പിന്നെ എന്തിനയാള്‍ ആ ചിത്രം വാഹനത്തില്‍ പതിച്ചു ?
ഏതോ പരസ്യ മോഡല്‍ എന്ന് കരുതിയോ ? അതോ
ആ നോട്ടം അതാണോ ?
ആ തൊപ്പിയിലെ ചുവന്ന നക്ഷത്രം ജ്വലിക്കുന്നത് അയാള്‍ കണ്ടോ?

Subscribe to:
Posts (Atom)