ഇന്നലെ ഞാന്‍ കണ്ടിരുന്നു ചെഗുവേരയെ
ചീറിപായ്യുന്ന ലാന്‍ഡ് ക്രൂയിസരിന്നു പിറകിലായ്
ആ തീഷ്ണമായ നോട്ടം അതെന്‍റെ നേരെയായിരുന്നോ ?
ആ വണ്ടിക്കാരന്‍ അറബിക്ക് അറിയുമോ ഈ മനുഷ്യന്‍ ആരാണെന്ന് ?
കോദ്രയുടെ ക്യാമറയില്‍ പതിഞ്ഞ ആ ചിത്രം എന്താണെന്ന്?
കോളയും ബര്‍ഗറും കഴിക്കുന്ന അയാള്‍ക്ക് അറിയാമോ ക്യൂബയെ,ബോളിവിയയെ,നിക്കരഗുവയെ,.........
അവിടെ ഈ മനുഷ്യന്‍ വിതച്ച വിപ്ലവ കൊടുങ്കാറ്റിനെ
യാങ്കി ദാസന്മാരായി വിലസുന്ന ഇവര്‍ക്ക് അറിയാമോ
നിരായുധനായ ആ മനുഷ്യന്‍റെ നെഞ്ചില്‍
യാങ്കികള്‍ പായിച്ച വെടിയുണ്ടയുടെ എണ്ണം.
ഹേ അറബി നിങ്ങള്‍ക്ക് അറിയാമോ ആസ്തമയുള്ള
ആ അര്‍ജന്റീനകാരനായ ആ ഡോക്ടറെ ?
അധികാരത്തിന്‍ അപ്പം നുണയാന്‍ നില്‍ക്കാതെ
ലാതിന്‍ അമരിക്കയില്‍ പടര്‍ന്ന ആ വിപ്ലവത്തെ ?
അതിന്‍റെ പേരാണ് ചെഗുവേര
പിന്നെ എന്തിനയാള്‍ ആ ചിത്രം വാഹനത്തില്‍ പതിച്ചു ?
ഏതോ പരസ്യ മോഡല്‍ എന്ന് കരുതിയോ ? അതോ
ആ നോട്ടം അതാണോ ?
ആ തൊപ്പിയിലെ ചുവന്ന നക്ഷത്രം ജ്വലിക്കുന്നത് അയാള്‍ കണ്ടോ?
Friday, August 15, 2008
Subscribe to:
Posts (Atom)