ഇന്നലെ ഞാന്‍ കണ്ടിരുന്നു ചെഗുവേരയെ
ചീറിപായ്യുന്ന ലാന്‍ഡ് ക്രൂയിസരിന്നു പിറകിലായ്
ആ തീഷ്ണമായ നോട്ടം അതെന്‍റെ നേരെയായിരുന്നോ ?
ആ വണ്ടിക്കാരന്‍ അറബിക്ക് അറിയുമോ ഈ മനുഷ്യന്‍ ആരാണെന്ന് ?
കോദ്രയുടെ ക്യാമറയില്‍ പതിഞ്ഞ ആ ചിത്രം എന്താണെന്ന്?
കോളയും ബര്‍ഗറും കഴിക്കുന്ന അയാള്‍ക്ക് അറിയാമോ ക്യൂബയെ,ബോളിവിയയെ,നിക്കരഗുവയെ,.........
അവിടെ ഈ മനുഷ്യന്‍ വിതച്ച വിപ്ലവ കൊടുങ്കാറ്റിനെ
യാങ്കി ദാസന്മാരായി വിലസുന്ന ഇവര്‍ക്ക് അറിയാമോ
നിരായുധനായ ആ മനുഷ്യന്‍റെ നെഞ്ചില്‍
യാങ്കികള്‍ പായിച്ച വെടിയുണ്ടയുടെ എണ്ണം.
ഹേ അറബി നിങ്ങള്‍ക്ക് അറിയാമോ ആസ്തമയുള്ള
ആ അര്‍ജന്റീനകാരനായ ആ ഡോക്ടറെ ?
അധികാരത്തിന്‍ അപ്പം നുണയാന്‍ നില്‍ക്കാതെ
ലാതിന്‍ അമരിക്കയില്‍ പടര്‍ന്ന ആ വിപ്ലവത്തെ ?
അതിന്‍റെ പേരാണ് ചെഗുവേര
പിന്നെ എന്തിനയാള്‍ ആ ചിത്രം വാഹനത്തില്‍ പതിച്ചു ?
ഏതോ പരസ്യ മോഡല്‍ എന്ന് കരുതിയോ ? അതോ
ആ നോട്ടം അതാണോ ?
ആ തൊപ്പിയിലെ ചുവന്ന നക്ഷത്രം ജ്വലിക്കുന്നത് അയാള്‍ കണ്ടോ?
Subscribe to:
Post Comments (Atom)
8 comments:
ചെഗുവേര എന്ന ആ മനുഷ്യ സ്നേഹി വെറും പരസ്യപ്രദര്‍ശനത്തിനുള്ള ഒരു വസ്തു ആയി മാറിയിരിക്കുന്നു. അതും ആ മനുഷ്യന്‍ ഏറ്റവും വെറുക്കപ്പെട്ട ഉത്പനങ്ങള്‍ അല്ലെങ്കില്‍ രാജ്യങ്ങളുടെ....
please go through my posts...
http://cheruviral.blogspot.com/2008/07/blog-post_04.html
http://cheruviral.blogspot.com/2008/07/2.html
"I am neither a christ nor a philanthropist.I am everything contrary to a christ,and philanthropy seems worthless in comparision to what i believe in. I will fight with all the weapons within my reach rather than let myself be naild to a cross or whatever"
: CHE
ചെ യെ അറബിക്ക് മനസ്സിലായാലെന്ത് മനസ്സിലായില്ലെങ്കിലെന്ത്?
മന്സ്സിലാക്കേണ്ടിയിരുന്നവര്‍ മനസ്സിലാക്കിയിരുന്നില്ലല്ലോ? അവര്‍ക്ക് വാഴ്ത്തപ്പെടാന്‍ രക്തസാക്ഷിക്കുവേണ്ടിയുള്ള അന്വാഷണത്തിന്‍റെ അസ്തമയമായിരുന്നില്ലെ ചെ...
ക്യൂബയില്‍ കാസ്ട്രോക്കൊപ്പം വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയപ്പോള്‍ ക്യൂബയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ തൊഴിലാളി വര്‍ഗ്ഗമോ അവരോടൊപ്പം ഉണ്ടായിരുന്നില്ല, അവരുടെ അഹ്വാനം കേട്ടിരുന്നില്ല പാര്‍ട്ടിക്കാര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും പിന്തുണയില്ലാതെ കമ്യുണിസം നിലവില്‍ വരില്ലെന്ന തത്വ സംഹിതക്കേറ്റ ആദ്യ തിരിച്ചടി...
കാസ്ട്രോയെ ബൂര്‍ഷോ എന്ന് വിളിച്ചക്ഷേപിച്ച അതേ പാര്‍ട്ടിക്കാര്‍ക്കെന്ത് ചെഗുവേര...? പിന്നെയൊരു ആക്രോശം.......... പെപ്സി കുടിക്കുന്നവനും ബര്‍ഗര്‍ തിന്നുന്നവനും എന്തിന്‍റെ പേരില്‍ മറ്റെന്തിനെങ്കിലും അവകാശമില്ലാതാകുന്നു..........? എവിടേയും ആര്‍ക്കുമുമ്പിലും വിരിക്കാന്‍ പാകത്തില്‍ ചുവപ്പന്‍ പരവതാനി കക്ഷത്തില്‍ ചുരുട്ടി വെച്ച് നടക്കുന്നവന്‍റെ വിപ്ലവ പ്രസംഗം മഥുനാനതരമുള്ള ക്ഷീണമല്ലാതെ മറ്റെന്ത്?
ചില ചുമരുകളിലും ചിലരുടെ മനസ്സിലും കേവലം ഒരു പോസ്റ്റര്‍ ആയി മാത്രം മാറുന്ന ചരിത്രത്തിലെ പുലിക്കുട്ടികള്‍, ചരിത്രത്തിനെ ഗതി തിരിച്ചു വിട്ടവര്‍
ഓര്‍മ്മകളുടെ പുറമ്പോക്കില്‍ മാത്രമായി മാറുന്നു ഈ വീരന്മാരുടെ സ്ഥനം എന്നിരിക്കെ കവിതയിലൂടെയുള്ള ഈ പുനര്‍ജ്ജന്മം നന്നായി. ഒത്തിരി ഇഷ്ട്ടായി.
ഇതേരീതിയില്‍ ഞാനും ചിന്തിച്ചിട്ടുണ്ട്.
നന്നായിട്ടുണ്ട്,
ഇതൊന്ന് നോക്കുക
ആസംസകള്‍.
(Comment to പോസ്റ്റ് & Comment)
മരണമില്ലാത്ത മുഖങ്ങള്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കും ...
അവരുടെ സ്ഥാനം പക്ഷെ കാലം നിശ്ചയിക്കും ....
ക്യൂബ ..വിപ്ലവം ...ചെ...തുടങ്ങി എല്ലാം കാലം തന്നതാണ്...
(അവര്‍ക്ക് വാഴ്ത്തപ്പെടാന്‍ രക്തസാക്ഷിക്കുവേണ്ടിയുള്ള അന്വാഷണത്തിന്‍റെ അസ്തമയമായിരുന്നില്ലെ ചെ...
ക്യൂബയില്‍ കാസ്ട്രോക്കൊപ്പം വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയപ്പോള്‍ ക്യൂബയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ തൊഴിലാളി വര്‍ഗ്ഗമോ അവരോടൊപ്പം ഉണ്ടായിരുന്നില്ല, അവരുടെ അഹ്വാനം കേട്ടിരുന്നില്ല പാര്‍ട്ടിക്കാര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും പിന്തുണയില്ലാതെ കമ്യുണിസം നിലവില്‍ വരില്ലെന്ന തത്വ സംഹിതക്കേറ്റ ആദ്യ തിരിച്ചടി...)
ഇതൊരു പുതിയ അറിവാണല്ലോ ....
അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യും ..കാസ്ട്രോയുടെ ..പാര്‍ട്ടി യും ...ഒന്നായതും ..പിന്നെ ( http://en.wikipedia.org/wiki/Fidel_Castro)... 26th of July Movement...എന്ന revolutionary organization നടത്തിയ വിപ്ലവവും Cuban Socialist Revolution, National Liberation Army (Bolivia) തുടങ്ങിയവയും ..കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുമായി ചേര്‍ന്ന് നടത്തിയതാണ് എന്നും...തൊഴിലാളിവര്‍ഗമാല്ലാതെ ...പിന്നെ ആരാണ് കൂടെ ഉണ്ടായിരുന്നതെന്ന് മനസിലാകുന്നില്ല..(http://en.wikipedia.org/wiki/Che_Guevara).
(കാസ്ട്രോയെ ബൂര്‍ഷോ എന്ന് വിളിച്ചക്ഷേപിച്ച അതേ പാര്‍ട്ടിക്കാര്‍ക്കെന്ത് ചെഗുവേര...? പിന്നെയൊരു ആക്രോശം.......... പെപ്സി കുടിക്കുന്നവനും ബര്‍ഗര്‍ തിന്നുന്നവനും എന്തിന്‍റെ പേരില്‍ മറ്റെന്തിനെങ്കിലും അവകാശമില്ലാതാകുന്നു..........? എവിടേയും ആര്‍ക്കുമുമ്പിലും വിരിക്കാന്‍ പാകത്തില്‍ ചുവപ്പന്‍ പരവതാനി കക്ഷത്തില്‍ ചുരുട്ടി വെച്ച് നടക്കുന്നവന്‍റെ വിപ്ലവ പ്രസംഗം മഥുനാനതരമുള്ള ക്ഷീണമല്ലാതെ മറ്റെന്ത്?)...
ബൂര്‍ഷകള്‍ ....പെപ്സി... ബര്‍ഗര്‍ ....പരവതാനി...പിന്നെ പ്രസംഗം ...തികച്ചും വ്യക്തി നിഷ്ട്ടങ്ങള്‍ ആയവയെ..( പരവതനിയിലൂടെ മാത്രം നടക്കുന്നവരെ ...രക്തസാക്ഷി എന്ന വാക്കിന്റെ അര്ത്ഥം എത്ര തലമുറ എടുത്താലും മനസിലാകതവരെ ...അവകാശങ്ങള് എല്ലാം കൈ പിടിയിലുള്ളവരെ...) പ്രകീര്തിക്കുന്നവരെ...ദയവായി ...ചെ ...എന്ന വാക്ക് ഉപയോഗിക്കരുത് ...അപേക്ഷയാണ്...
സത്യവും..കാലവും...എല്ലാം നമുക്ക് മുന്പില്‍ നില്‍ക്കുന്നുണ്ടെന്ന് മറക്കരുത്....
പടങ്ങള്‍ ..ആര്‍ക്കും എടുത്ത് അണിയം ...മുഖങ്ങ് ഇല്ലാത്തവര്‍ക്ക് പ്രത്യകിച്ചും ......
NENGAL KKENTHU KARYAM CHEGUVERE YE KKURICHU PARAYAN
Post a Comment