Wednesday, April 30, 2008

നിറങ്ങള്‍

ചിലര്‍ അങ്ങനെയാണ് അവര്‍ക്ക് ഒരു നിറമേ കാണാന്‍ കഴിയൂ
അവര്‍ മറ്റു നിറങ്ങളെ കാണാത്ത മാതിരി നടിക്കുന്നു
അവര്‍ കണ്ട നിറത്തെ പുകഴ്ത്തി പാടുന്നു.
മറ്റു ചിലരാവട്ടെ അവര്‍ എന്നോ കണ്ട നിര ത്തിന്റെ പേരില്‍
മറ്റു നിറങ്ങളെ മായ്കാന്‍ ശ്രമിക്കുന്നു
കഴിയാതെ വരുമ്പോള്‍ ചീത്ത വിളിക്കുന്നു
ചിലര്‍ക്ക് എല്ലാ നിറവും കാണാം എന്നാല്‍
അവര്‍ അന്ധരായി നടിക്കുന്നു, ഉള്ള കാഴ്ച മങ്ങി ക്കുകയെ വേണ്ട.
ഇതൊന്നു മറിയാതെ നിറങ്ങള്‍ പടരുകയാണ് , മായുകയാണ്
ചുവപ്പായി ,പച്ചയായി ,വെള്ളുപ്പായി,കറുപ്പായി ....
എല്ലാ നിറവും കാണുന്നവര്‍ വിളിച്ചു പറയുന്നവര്‍
അവര്‍ പലപ്പോഴും നിറങ്ങളായി തന്നെ മാറുന്നു

സൂക്ഷിക്കുക നിങ്ങള്ക്ക് എല്ലാ നിറവും കാണാമോ?

Wednesday, April 16, 2008

യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു

യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു. പാര്‍ലമെന്റ്ലെ ഉപയോഗത്തിന് ഇവ പ്രാപ്തമാണോ എന്നാണ് അവര്‍ പരിശോധിച്ചത്.പരിശോധന ഫലം അനുകൂലം ആണെന്നാണ്‌ ബ്രിട്ടീഷ് MEP ജെയിംസ് നികൊല്സണ്‍ ഇറ്റാലിയന്‍ MEP മാക്രോ കാപടോ യിക്ക് അയച്ചകത്തില്‍ വിശദീകരിക്കുന്നു.ഉടനെ തനെ linux ലേക്ക് ഉള്ള മാറ്റം ഉണ്ടാവും എന്ന് പ്രതീഷിക്കാം.
ഇതു മൂലം Microsoft ഇന് ഉണ്ടാകുന്ന നഷ്ടം ഭീമമാണ്

MEP എന്നാല്‍ Member of Europenan Parliament


From : IDABC European E-Goverment Services

Saturday, April 12, 2008

കലാലയത്തിന്റെ സുവര്‍ണകാലം

1970-80 കളില്‍ കലാലയങ്ങളില്‍ വിപ്ലവത്തിനും കവിതക്കും സാഹിത്യത്തിനും ഉണ്ടായിരുന്ന സ്ഥാനം ഇന്നു തീവ്രവാദം,sex മുതലായവ കയ്യടക്കിയിടുണ്ടോ? .ഇന്നത്തെ യുവത്വം പണത്തിനു പുറകെ പായുകയാണോ?. ചെഗുവേരയുടെ സ്ഥാനം ജോണ്‍ അബ്രഹാം കയ്യടക്കിയോ?.

Saturday, April 5, 2008

കവിയരങ്ങ്

കവിയരങ്ങ് തുടരുകയാണ് കവികളെല്ലാം നിരന്നു ഇരിക്കുനുണ്ട്
ആധുനിക കവികള്‍ ,വിപ്ലവ കവികള്‍ ,സാമുദായിക കവികള്‍ ,മാപ്പിള കവികള്
‍താടി വളര്‍ത്തിയവര്‍,മുടി മുറിക്കാത്തവര്‍,കുങ്കുമം ചാര്‍ത്തിയവര്‍,ചരട് ധരിച്ചവര്‍
ജുബ്ബയും സഞ്ചിയും തൊപ്പിയും ധരിച്ചവര്‍
ആദ്യം വിപ്ലവ കവി വന്നു കവിത തുടങ്ങി
അണികളില്‍ കവിത തീയായ് പടര്നു
വിപ്ലവ അഭിവാദ്യങ്ങളാല്‍ കവിത അവസാനിച്ചു.
സാമുദായിക കവി വന്നു കവിത തുടങ്ങി
നെറ്റിയിലെ കുങ്കുമം ജ്വലിച്ചു
കയ്യിലെ ചരട് ഫണം വിടര്‍ത്തി ആടി
നാക്കില്‍നിന്നു വര്‍ഗിയ വിഷം ചീറ്റി
അണികള്‍ നിശബ്ദരായ് തലച്ചോറിലേക്ക് അതേറ്റു വാങ്ങി മയങ്ങി
തൊപ്പിയിട്ട കവി വന്നു കയും ഘയും മറിച്ചു ചൊല്ലി
നാരി മണികളെ പേരെടുത്തു ചൊല്ലി
ആധുനിക കവി ചൊല്ലിയത്‌ എന്തെനു ആരറിഞ്ഞു
കേട്ടവര്‍ കേട്ടവര്‍ അതേറ്റു ചൊല്ലി
അവസാനം വന്ന കവിയെ കണ്ടു ജനങ്ങള്‍ നിശബ്ദരായ്
കവി പുതിയതാണ് കവിതയും പുതിയതാണ്
കവി പറഞ്ഞു " എനിക്ക് വിശക്കുന്നു , എനിക്ക് വിശക്കുന്നു "
ബുദ്ധി ജീവികള്‍ പറഞ്ഞു എന്ത് ഉദാത്ത മായ സൃഷ്ടി
ജനങ്ങള്‍ അതേറ്റു ചൊല്ലി ,സദസാകെ ഇളകി മറിഞ്ഞു
അട്ടഹാസങ്ങള്‍ ക്കിടയില്‍ കവിയുടെ കാല്പാട് പോലും മാഞ്ഞു പോയി

Tuesday, April 1, 2008

സുന്ദരമായ ഒരു ഗസല്‍

ആരും അറിയാതെ രാത്രിയും പകലും കരഞ്ഞത് ഓര്‍മയുണ്ട്‌
എനിക്ക് ഇപ്പോഴും പ്രണയത്തിന്‍റെ ആ ദിനങ്ങള്‍ ഓര്‍മയുണ്ട്‌
നിന്‍റെ പര്‍ദയുടെ അറ്റം പിടിച്ചു വലിച്ചതും
പേടിച്ചു നീ മുഖം മറച്ചതും ഓര്‍മയുണ്ട്‌
എന്നെ വിളിക്കുവാനായി ഉച്ചക്ക് ആ ചൂടില്‍ നീ
നഗ്ന പാദയായി വന്നതും എനിക്ക് ഓര്‍മയുണ്ട്‌
ഹൃദയ വേദനയുടെ കഥകള്‍ പറയുമ്പോള്‍
നിന്‍റെ വളകള്‍ കലപില കൂട്ടിയതും എനിക്ക് ഓര്‍മയുണ്ട്‌
പിരിയുന്ന നേരത്ത് വിട പറയുവാനായി
നിന്‍റെ ചുണ്ടുകള്‍ വിറച്ചതും എനിക്ക് ഓര്‍മയുണ്ട്‌
ഏതോ ഒരു രാത്രിയില്‍ നീ വീട്ടില്‍ വന്നതും എന്നെ വേര്‍ പിരിയുന്നതിനെ പറ്റി
പറഞ്ഞു നീ കരഞ്ഞതും എന്നെ കരയിച്ചതും എനിക്ക് ഓര്‍മയുണ്ട്‌

Hazrat mohani


Hazrat mohani എന്ന മഹാനായ ഉര്‍ദു കവിയുടെ chupke chupke എന്നgazal ലിലെ ഏതാനും വരികളാണ് .
ഗുലാം അലി ഖാന്‍ എന്ന മഹാനായ ഗായകന്‍ പാടിയ വരികളുടെ പരിഭാഷയാണ്‌ ഇതു.

http://en.wikipedia.org/wiki/Hasrat_Mohani click here to read about Hazrat...

click here to listen this gazal in gulam ali's voice. Also you can download more gazals.

Pls check it .
http://www.mastimag.com/songs/ghazals/?type=1&name=ghulam-ali-[Immortal-ghazals-[Vol-2]/
 

Hits Counter