Monday, September 22, 2008

പാസ്പോര്‍ട്ട് - ദാര്‍വിഷ്

പാസ്പോര്‍ട്ട് - ദാര്‍വിഷ്
പലസ്തീന്‍ കവി മെഹ്മൂദ് ദാര്‍വിഷിന്റെ പാസ്പോര്‍ട്ട് എന്ന കവിതയുടെ പരിഭാഷ ഇവിടെ http://afsalsblog.blogspot.com/2008/09/blog-post.html

Saturday, September 6, 2008

പാസ്പോര്ട്ട് - ദാര് വിഷ്

നിഴലില് അവര് എന്നെ തിരിച്ചറിയുന്നില്ല
പാസ്പോര്ട്ടില് എന്റെ നിറം മങ്ങിയിരിക്കുന്നു
എന്റെ മുറിവുകള് അവര്ക്കു ഫോട്ടോഗ്രാഫര് ക്ക്
കാണിക്കാനുള്ള ഒരു പ്രദര്ശന വസ്തുവാണ്
അവര് എന്നെ തിരിച്ചറിയുന്നില്ല

പ്രകാശമില്ലാത്ത എന്റെ വിരല് പാടുകളെ ഒഴിവാക്കല്ലേ
കാരണം മരങ്ങള്ക്ക് അവ തിരിച്ചറിയാം
മഴയുടെ സംഗീതത്തിനും അവ തിരിച്ചറിയാം
മങ്ങിയ എന്നെ ചന്ദ്രനെപോലെ ഒഴിവാക്കല്ല്ലേ

അങ്ങ് ദൂരെ എയര്പോര്ട്ട് വരെ എന്റെ വിരല് പാടുകള്
പിന്തുടരുന്ന എല്ലാ പക്ഷികളും
എല്ലാ ഗോതമ്പ് പാടങ്ങളും
എല്ലാ ജയിലുകളും
എല്ലാ ശവ കുടീരങ്ങളും
എല്ലാ അതിരുകളും
എല്ലാ വീശുന്ന തുവാലകളും
എല്ലാ കണ്ണുകളും
എന്റെ കൂടെയുണ്ട്
എന്നിട്ടും അവര് പാസ്പോര്ട്ടില് നിന്നും അതെല്ലാം ഒഴിവാക്കി

എന്റെ കയ്യാല് ഞാന് നട്ടു വളര്ത്തിയ എന്റെ മണ്ണില് നിന്നു
എന്റെ വ്യക്തിതവും പേരും അവര് മായ്ച്ചു കളഞ്ഞു
ഞാന് ഇന്നു ആകാശത്തെ നോക്കി ഉറക്കെ കരയുന്നു
"വീണ്ടും എന്നെ പോലെ ഒരു മാതൃക സൃഷ്ടിക്കപെടല്ലേ "
ഓ മനുഷ്യരെ ,പ്രവാചകരെ
മരങ്ങളോട് അവയുടെ പേരു ചോദിക്കരുതേ
താഴ്വരകളോട് അവയുടെ മാതാവ് ആരെന്നു ചോദിക്കരുതേ
എന്റെ തിരുനെറ്റിയില് നിന്നു സൂര്യന് ഉദിക്കുന്നു
എന്റെ കയ്യില് നിന്നു അരുവികള് ഉദ്ഭവിക്കുന്നു
ജന ഹൃദയങ്ങലിലാണ് എന്റെ അസ്തിത്വം
എന്റെ പാസ്പോര്ട്ട് തിരിച്ചെടുക്കുക.

Friday, August 15, 2008

ചെഗുവേര

ഇന്നലെ ഞാന്‍ കണ്ടിരുന്നു ചെഗുവേരയെ
ചീറിപായ്യുന്ന ലാന്‍ഡ്‌ ക്രൂയിസരിന്നു പിറകിലായ്‌
ആ തീഷ്ണമായ നോട്ടം അതെന്‍റെ നേരെയായിരുന്നോ ?
ആ വണ്ടിക്കാരന്‍ അറബിക്ക് അറിയുമോ ഈ മനുഷ്യന്‍ ആരാണെന്ന് ?
കോദ്രയുടെ ക്യാമറയില്‍ പതിഞ്ഞ ആ ചിത്രം എന്താണെന്ന്?
കോളയും ബര്‍ഗറും കഴിക്കുന്ന അയാള്‍ക്ക് അറിയാമോ ക്യൂബയെ,ബോളിവിയയെ,നിക്കരഗുവയെ,.........
അവിടെ ഈ മനുഷ്യന്‍ വിതച്ച വിപ്ലവ കൊടുങ്കാറ്റിനെ
യാങ്കി ദാസന്മാരായി വിലസുന്ന ഇവര്‍ക്ക് അറിയാമോ
നിരായുധനായ ആ മനുഷ്യന്‍റെ നെഞ്ചില്‍
യാങ്കികള്‍ പായിച്ച വെടിയുണ്ടയുടെ എണ്ണം.
ഹേ അറബി നിങ്ങള്‍ക്ക് അറിയാമോ ആസ്തമയുള്ള
ആ അര്‍ജന്റീനകാരനായ ആ ഡോക്ടറെ ?
അധികാരത്തിന്‍ അപ്പം നുണയാന്‍ നില്‍ക്കാതെ
ലാതിന്‍ അമരിക്കയില്‍ പടര്‍ന്ന ആ വിപ്ലവത്തെ ?
അതിന്‍റെ പേരാണ് ചെഗുവേര
പിന്നെ എന്തിനയാള്‍ ആ ചിത്രം വാഹനത്തില്‍ പതിച്ചു ?
ഏതോ പരസ്യ മോഡല്‍ എന്ന് കരുതിയോ ? അതോ
ആ നോട്ടം അതാണോ ?
ആ തൊപ്പിയിലെ ചുവന്ന നക്ഷത്രം ജ്വലിക്കുന്നത് അയാള്‍ കണ്ടോ?

Wednesday, April 30, 2008

നിറങ്ങള്‍

ചിലര്‍ അങ്ങനെയാണ് അവര്‍ക്ക് ഒരു നിറമേ കാണാന്‍ കഴിയൂ
അവര്‍ മറ്റു നിറങ്ങളെ കാണാത്ത മാതിരി നടിക്കുന്നു
അവര്‍ കണ്ട നിറത്തെ പുകഴ്ത്തി പാടുന്നു.
മറ്റു ചിലരാവട്ടെ അവര്‍ എന്നോ കണ്ട നിര ത്തിന്റെ പേരില്‍
മറ്റു നിറങ്ങളെ മായ്കാന്‍ ശ്രമിക്കുന്നു
കഴിയാതെ വരുമ്പോള്‍ ചീത്ത വിളിക്കുന്നു
ചിലര്‍ക്ക് എല്ലാ നിറവും കാണാം എന്നാല്‍
അവര്‍ അന്ധരായി നടിക്കുന്നു, ഉള്ള കാഴ്ച മങ്ങി ക്കുകയെ വേണ്ട.
ഇതൊന്നു മറിയാതെ നിറങ്ങള്‍ പടരുകയാണ് , മായുകയാണ്
ചുവപ്പായി ,പച്ചയായി ,വെള്ളുപ്പായി,കറുപ്പായി ....
എല്ലാ നിറവും കാണുന്നവര്‍ വിളിച്ചു പറയുന്നവര്‍
അവര്‍ പലപ്പോഴും നിറങ്ങളായി തന്നെ മാറുന്നു

സൂക്ഷിക്കുക നിങ്ങള്ക്ക് എല്ലാ നിറവും കാണാമോ?

Wednesday, April 16, 2008

യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു

യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു. പാര്‍ലമെന്റ്ലെ ഉപയോഗത്തിന് ഇവ പ്രാപ്തമാണോ എന്നാണ് അവര്‍ പരിശോധിച്ചത്.പരിശോധന ഫലം അനുകൂലം ആണെന്നാണ്‌ ബ്രിട്ടീഷ് MEP ജെയിംസ് നികൊല്സണ്‍ ഇറ്റാലിയന്‍ MEP മാക്രോ കാപടോ യിക്ക് അയച്ചകത്തില്‍ വിശദീകരിക്കുന്നു.ഉടനെ തനെ linux ലേക്ക് ഉള്ള മാറ്റം ഉണ്ടാവും എന്ന് പ്രതീഷിക്കാം.
ഇതു മൂലം Microsoft ഇന് ഉണ്ടാകുന്ന നഷ്ടം ഭീമമാണ്

MEP എന്നാല്‍ Member of Europenan Parliament


From : IDABC European E-Goverment Services

Saturday, April 12, 2008

കലാലയത്തിന്റെ സുവര്‍ണകാലം

1970-80 കളില്‍ കലാലയങ്ങളില്‍ വിപ്ലവത്തിനും കവിതക്കും സാഹിത്യത്തിനും ഉണ്ടായിരുന്ന സ്ഥാനം ഇന്നു തീവ്രവാദം,sex മുതലായവ കയ്യടക്കിയിടുണ്ടോ? .ഇന്നത്തെ യുവത്വം പണത്തിനു പുറകെ പായുകയാണോ?. ചെഗുവേരയുടെ സ്ഥാനം ജോണ്‍ അബ്രഹാം കയ്യടക്കിയോ?.

Saturday, April 5, 2008

കവിയരങ്ങ്

കവിയരങ്ങ് തുടരുകയാണ് കവികളെല്ലാം നിരന്നു ഇരിക്കുനുണ്ട്
ആധുനിക കവികള്‍ ,വിപ്ലവ കവികള്‍ ,സാമുദായിക കവികള്‍ ,മാപ്പിള കവികള്
‍താടി വളര്‍ത്തിയവര്‍,മുടി മുറിക്കാത്തവര്‍,കുങ്കുമം ചാര്‍ത്തിയവര്‍,ചരട് ധരിച്ചവര്‍
ജുബ്ബയും സഞ്ചിയും തൊപ്പിയും ധരിച്ചവര്‍
ആദ്യം വിപ്ലവ കവി വന്നു കവിത തുടങ്ങി
അണികളില്‍ കവിത തീയായ് പടര്നു
വിപ്ലവ അഭിവാദ്യങ്ങളാല്‍ കവിത അവസാനിച്ചു.
സാമുദായിക കവി വന്നു കവിത തുടങ്ങി
നെറ്റിയിലെ കുങ്കുമം ജ്വലിച്ചു
കയ്യിലെ ചരട് ഫണം വിടര്‍ത്തി ആടി
നാക്കില്‍നിന്നു വര്‍ഗിയ വിഷം ചീറ്റി
അണികള്‍ നിശബ്ദരായ് തലച്ചോറിലേക്ക് അതേറ്റു വാങ്ങി മയങ്ങി
തൊപ്പിയിട്ട കവി വന്നു കയും ഘയും മറിച്ചു ചൊല്ലി
നാരി മണികളെ പേരെടുത്തു ചൊല്ലി
ആധുനിക കവി ചൊല്ലിയത്‌ എന്തെനു ആരറിഞ്ഞു
കേട്ടവര്‍ കേട്ടവര്‍ അതേറ്റു ചൊല്ലി
അവസാനം വന്ന കവിയെ കണ്ടു ജനങ്ങള്‍ നിശബ്ദരായ്
കവി പുതിയതാണ് കവിതയും പുതിയതാണ്
കവി പറഞ്ഞു " എനിക്ക് വിശക്കുന്നു , എനിക്ക് വിശക്കുന്നു "
ബുദ്ധി ജീവികള്‍ പറഞ്ഞു എന്ത് ഉദാത്ത മായ സൃഷ്ടി
ജനങ്ങള്‍ അതേറ്റു ചൊല്ലി ,സദസാകെ ഇളകി മറിഞ്ഞു
അട്ടഹാസങ്ങള്‍ ക്കിടയില്‍ കവിയുടെ കാല്പാട് പോലും മാഞ്ഞു പോയി

Tuesday, April 1, 2008

സുന്ദരമായ ഒരു ഗസല്‍

ആരും അറിയാതെ രാത്രിയും പകലും കരഞ്ഞത് ഓര്‍മയുണ്ട്‌
എനിക്ക് ഇപ്പോഴും പ്രണയത്തിന്‍റെ ആ ദിനങ്ങള്‍ ഓര്‍മയുണ്ട്‌
നിന്‍റെ പര്‍ദയുടെ അറ്റം പിടിച്ചു വലിച്ചതും
പേടിച്ചു നീ മുഖം മറച്ചതും ഓര്‍മയുണ്ട്‌
എന്നെ വിളിക്കുവാനായി ഉച്ചക്ക് ആ ചൂടില്‍ നീ
നഗ്ന പാദയായി വന്നതും എനിക്ക് ഓര്‍മയുണ്ട്‌
ഹൃദയ വേദനയുടെ കഥകള്‍ പറയുമ്പോള്‍
നിന്‍റെ വളകള്‍ കലപില കൂട്ടിയതും എനിക്ക് ഓര്‍മയുണ്ട്‌
പിരിയുന്ന നേരത്ത് വിട പറയുവാനായി
നിന്‍റെ ചുണ്ടുകള്‍ വിറച്ചതും എനിക്ക് ഓര്‍മയുണ്ട്‌
ഏതോ ഒരു രാത്രിയില്‍ നീ വീട്ടില്‍ വന്നതും എന്നെ വേര്‍ പിരിയുന്നതിനെ പറ്റി
പറഞ്ഞു നീ കരഞ്ഞതും എന്നെ കരയിച്ചതും എനിക്ക് ഓര്‍മയുണ്ട്‌

Hazrat mohani


Hazrat mohani എന്ന മഹാനായ ഉര്‍ദു കവിയുടെ chupke chupke എന്നgazal ലിലെ ഏതാനും വരികളാണ് .
ഗുലാം അലി ഖാന്‍ എന്ന മഹാനായ ഗായകന്‍ പാടിയ വരികളുടെ പരിഭാഷയാണ്‌ ഇതു.

http://en.wikipedia.org/wiki/Hasrat_Mohani click here to read about Hazrat...

click here to listen this gazal in gulam ali's voice. Also you can download more gazals.

Pls check it .
http://www.mastimag.com/songs/ghazals/?type=1&name=ghulam-ali-[Immortal-ghazals-[Vol-2]/

Sunday, February 24, 2008

The Guru of Hate - BY RAMACHANDRA GUHA

Golwalkar's book disparages democracy as alien to the Hindu ethos and extols the code of Manu...
THIS column generally deals more — much more — in appreciation than in depreciation. However, it is obligatory on the historian to also (occasionally) notice individuals whose influence on history was malign rather than salutary. One such person was the Hindu ideologue M.S. Golwalkar, whose birth anniversary his followers are marking this year.
Early initiation
Born in February 1906, Golwalkar studied and then taught briefly at the Banaras Hindu University (hence the appellation "Guru", which he carried for the rest of his life). He joined the Rashtriya Swayamsewak Sangh as a student, attracting the attention of its founder, Dr. K.B. Hedgewar. When the elder man died in 1940, Golwalkar became the sarchangchalak of the RSS. He headed the organisation until his death some three decades later.
Golwalkar was a man of much energy and dynamism, under whose leadership the RSS steadily grew in power and influence. His ideas are summarised in the book Bunch of Thoughts, which draws upon the lectures he delivered over the years (mostly in Hindi) to RSS shakhas across the country. This identifies the Hindus, and they alone, as the privileged community of India. It disparages democracy as alien to the Hindu ethos and extols the code of Manu, whom Golwalkar salutes as "the first, the greatest, and the wisest lawgiver of mankind".
Angels and demons
The early chapters of Bunch of Thoughts celebrate the glories of the Motherland and its chief religion, this a prelude to the demonisation of those Indians who had the misfortune of not being born into the Hindu fold. Golwalkar writes that the "hostile elements within the country pose a far greater menace to national security than aggressors from outside". He identifies three major "Internal Threats: I: The Muslims; II: The Christians; III: The Communists". A long chapter impugns the patriotism of these groups, speaking darkly of their "future aggressive designs on our country".
On January 30, 1948, Mahatma Gandhi was murdered by Nathuram Godse. Although Godse was not a member of the RSS at the time of the murder, he had been one in the past. And there were reports that in several places RSS members had celebrated his act by distributing sweets. As a precautionary measure, Golwalkar and other RSS workers were put in jail.
Secret documents that this writer has recently seen strongly suggest that even if the RSS was not directly implicated in Gandhi's murder, its main leader was not entirely averse to such a happening. Thus, on December 6, 1947, Golwalkar convened a meeting of RSS workers in the town of Govardhan, not far from Delhi. The police report on this meeting says it discussed how to "assassinate the leading persons of the Congress in order to terrorise the public and to get their hold over them".
Two days later, Golwalkar addressed a crowd of several thousand volunteers at the Rohtak Road Camp in Delhi. The police reporter in attendance wrote that the RSS leader said that "the Sangh will not rest content until it had finished Pakistan. If anyone stood in our way we will have to finish them too, whether it was Nehru Government or any other Government... " Referring to Muslims, he said that no power on earth could keep them in Hindustan. They should have to quit this country... "If they were made to stay here the responsibility would be the Government's and the Hindu community would not be responsible. Mahatma Gandhi could not mislead them any longer. We have the means whereby [our] opponents could be immediately silenced".
Dogged commitment
Six weeks later, Gandhi was assassinated, and Golwalkar and his colleagues put in jail. Released a year later on a bond of good behaviour, they retained a dogged commitment to their ideas. Golwalkar himself argued that "in this land Hindus have been the owners, Parsis and Jews the guests, and Muslims and Christians the dacoits". He asked, maliciously: "Then do all these have the same right over the country?"
Golwalkar saw Muslims, Christians and Communists (among others) as threats to the nation. Other Indians saw him and his ilk as a "Danger to our Secular State". The words in quotes served as the title of an essay on Golwalkar written in 1956 by the Bombay columnist D.F. Karaka. The RSS leader, noted Karaka, "thinks in terms of Hindu India and only Hindu India". As one who had many criticisms to make of the Prime Minister of the day, the columnist nonetheless believed that "it is necessary for all of us whatever our differences are with Mr. Nehru to stand firm with him on this point, namely, that ours is a secular state and that whether we are Hindus, Muslims, Parsis or Christians, freedom of religion, which is guaranteed to us under our Constitution should not be allowed to be crucified at the altar of the RSS — the organisation from which came the man who murdered Mahatma Gandhi".
Failed project
Karaka's column was sparked by the celebration by the RSS of the 50th birthday of Madhav Sadashiv Golwalkar. In this, the year of his 100th birth anniversary, all I need do is endorse Karaka's words. For, Golwalkar was a guru of hate, whose life's malevolent work was — as Jawaharlal Nehru so memorably put it — to make India into a "Hindu Pakistan". That project has not succeeded yet, and may it never succeed either.

note:-malayalam version available soon


For further reading - http://www.golwalkarguruji.org/books?PHPSESSID=9cfa94b83c2720f79339ec37a2e8cea3

Tuesday, February 19, 2008

ദൈവം മരിക്കുന്നു

ഒരാള്‍തന്‍ നേര്‍ക്കു നാണയ തുട്ടിനായ് കൈ നീളുമ്പോള്‍
ഒരുപിടി ചോറിനായ് ബാല്യങ്ങള്‍ കടിപിടി കൂടുമ്പോള്‍
എന്നിലെ ദൈവം മരിക്കുന്നു.
കാമവെറിയാല്‍ പിന്ച്ചു ബാല്യങ്ങള്‍ പിച്ചിചീന്ത പെടുമ്പോള്‍
ഒരഅമ്മ തന്‍ യൌവനം വിലപേശി വില്‍ക്കുമ്പോള്‍
എന്നിലെ ദൈവം മരിക്കുന്നു.
മതത്തിന്‍ അതിര്കെട്ടു കാണുമ്പോള്‍
വര്‍ഗീയത തന്‍ വാളില്‍ ചോര പുരളുമ്പോള്‍
എന്നിലെ ദൈവം മരിക്കുന്നു.
ഇനിയും ദൈവത്തിനു ജീവന്‍ ഉണ്ടോ എന്നറിയില്ല
എന്നിലെ ദൈവം മരിച്ചു
എങ്ങിലും ദിനവും പ്രാര്‍ത്തിക്കുന്നു ഞാന്‍
എന്നില്‍ എന്നോ മരിച്ച ദൈവതിനോട്
 

Hits Counter