നഗരയാത്രാ മദ്ധ്യേ പഴയൊരു സുഹൃത്തിനെ കണ്ടു
ചോരക്കറ പിടിച്ച പല്ലുക്കാട്ടി ചിരിച്ചു
ഏതോ ചങ്ങാതിയുടെ ചോര കുടിച്ചുള്ള വരവാണ്
തിരക്കുണ്ടെന്നു , ഒരാള്‍ തലച്ചോറുമായി കാത്തു നില്‍ക്കുന്നു
തിന്നണം, അദ്ദേഹം പറഞ്ഞകന്നു .
പരസ്യപലകയില്‍ ഒരു കിളവന്റെ ചിത്രം ,താഴെ
"യവ്വനം നിലനിര്‍ത്താന്‍ കന്യക രക്തം "
പെണ്‍കുട്ടികളുടെ ചോരക്കാണ് ആവശ്യം
രാത്രിക്ക് കറുപ്പ് കൂടുംതോറും
പല മുഖങ്ങളും വികൃതമായി തുടങ്ങി
നീണ്ടു കൂര്‍ത്ത പല്ലുകളും ചോര മണമുള്ള സംസാരവും
എങ്ങനെയോ വീട്ടില്‍ ചെന്ന് കേറി
കണ്ണാടിയില്‍ മുഖത്തിന് മാറ്റം
കൂര്‍ത്ത പല്ലില്‍ രക്തക്കറ ,നരിയുടെ കണ്ണുകള്‍
മൂക്ക് രക്തത്തിന്റെ ഗന്ധം തേടുന്നു
എന്നിലെ ഞാന്‍ ഇല്ലാതാകുന്നു
ജിബ്രാനെ* ഓര്‍ത്തു ,വലിച്ചു കീറാന്‍ മുഖം മുഖംമൂടി അല്ലല്ലോ
പകരം എന്റെ കഴുത്തറുത്തു .......
*ഖലീല്‍ ജിബ്രാന്‍
ചോരക്കറ പിടിച്ച പല്ലുക്കാട്ടി ചിരിച്ചു
ഏതോ ചങ്ങാതിയുടെ ചോര കുടിച്ചുള്ള വരവാണ്
തിരക്കുണ്ടെന്നു , ഒരാള്‍ തലച്ചോറുമായി കാത്തു നില്‍ക്കുന്നു
തിന്നണം, അദ്ദേഹം പറഞ്ഞകന്നു .
പരസ്യപലകയില്‍ ഒരു കിളവന്റെ ചിത്രം ,താഴെ
"യവ്വനം നിലനിര്‍ത്താന്‍ കന്യക രക്തം "
പെണ്‍കുട്ടികളുടെ ചോരക്കാണ് ആവശ്യം
രാത്രിക്ക് കറുപ്പ് കൂടുംതോറും
പല മുഖങ്ങളും വികൃതമായി തുടങ്ങി
നീണ്ടു കൂര്‍ത്ത പല്ലുകളും ചോര മണമുള്ള സംസാരവും
എങ്ങനെയോ വീട്ടില്‍ ചെന്ന് കേറി
കണ്ണാടിയില്‍ മുഖത്തിന് മാറ്റം
കൂര്‍ത്ത പല്ലില്‍ രക്തക്കറ ,നരിയുടെ കണ്ണുകള്‍
മൂക്ക് രക്തത്തിന്റെ ഗന്ധം തേടുന്നു
എന്നിലെ ഞാന്‍ ഇല്ലാതാകുന്നു
ജിബ്രാനെ* ഓര്‍ത്തു ,വലിച്ചു കീറാന്‍ മുഖം മുഖംമൂടി അല്ലല്ലോ
പകരം എന്റെ കഴുത്തറുത്തു .......
*ഖലീല്‍ ജിബ്രാന്‍
1 comment:
നഗരമേ..നീ നരകമോ..?
ശുഭാശംസകൾ....
Post a Comment