Wednesday, April 30, 2008

നിറങ്ങള്‍

ചിലര്‍ അങ്ങനെയാണ് അവര്‍ക്ക് ഒരു നിറമേ കാണാന്‍ കഴിയൂ
അവര്‍ മറ്റു നിറങ്ങളെ കാണാത്ത മാതിരി നടിക്കുന്നു
അവര്‍ കണ്ട നിറത്തെ പുകഴ്ത്തി പാടുന്നു.
മറ്റു ചിലരാവട്ടെ അവര്‍ എന്നോ കണ്ട നിര ത്തിന്റെ പേരില്‍
മറ്റു നിറങ്ങളെ മായ്കാന്‍ ശ്രമിക്കുന്നു
കഴിയാതെ വരുമ്പോള്‍ ചീത്ത വിളിക്കുന്നു
ചിലര്‍ക്ക് എല്ലാ നിറവും കാണാം എന്നാല്‍
അവര്‍ അന്ധരായി നടിക്കുന്നു, ഉള്ള കാഴ്ച മങ്ങി ക്കുകയെ വേണ്ട.
ഇതൊന്നു മറിയാതെ നിറങ്ങള്‍ പടരുകയാണ് , മായുകയാണ്
ചുവപ്പായി ,പച്ചയായി ,വെള്ളുപ്പായി,കറുപ്പായി ....
എല്ലാ നിറവും കാണുന്നവര്‍ വിളിച്ചു പറയുന്നവര്‍
അവര്‍ പലപ്പോഴും നിറങ്ങളായി തന്നെ മാറുന്നു

സൂക്ഷിക്കുക നിങ്ങള്ക്ക് എല്ലാ നിറവും കാണാമോ?

10 comments:

Manoj | മനോജ്‌ said...

എല്ലാ നിറങ്ങളും കാണണമെന്നാഗ്രഹം ഉണ്ടാകണം. :)

ഫസല്‍ ബിനാലി.. said...

കൊള്ളാം, ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആഗ്രഹങ്ങള്‍ ഉണ്ടാകണം ഉണ്ട്താനും ഇനിയിപ്പൊ നിറങ്ങളുടെ വര്‍ണ്ണപ്രപഞ്ചത്തെ സ്വപ്നം കാണാം

siva // ശിവ said...

വളരെ നല്ല ചിന്ത...നന്ദി....

NB: ദയവായി വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റൂ..

താരകം said...

മഞ്ഞക്കണ്ണൂള്ളവര്‍ക്ക്, മുറ്റുള്ളതിനെല്ലാം നിറം മഞ്ഞയാണെന്നേതോന്നൂ.

എല്ലാനിറങ്ങളും കാണാന്‍ കഴിയട്ടേ എന്നുതന്നെയാണ് ആഗ്രഹം. എല്ലാ നിറങ്ങളും കാണാന്‍ പറ്റിയാല്‍ എല്ലാം ശുഭ്രമായി തോന്നും

Shooting star - ഷിഹാബ് said...

nirrangal ellaam kaanaan sramikkaam. nannayittundu

Afsal m n said...

Kollaam...
nannayittundu..

Anas Mohamed said...

അതെ ചിലര്‍ അങനെയാ...അവര്‍ എല്ലാം ആദ്യമെ നിറ്വചിക്കുനു...പക്ഷെ ഞാന്‍ എല്ല നിറങളും കാണാന്‍ എപ്പൊഴും ശ്രമിക്കാരുന്ട്..എന്നാലല്ലെ..നിറ ഭെദങള്‍ തിരിചരിയന്‍ പറ്റു അല്ലെ?...

മുക്കുറ്റി said...

നന്നായിരിക്കുന്നു.......... ആശസകള്‍

Unknown said...

ഈ മരുഭൂമിയിലെ നിറം മങ്ങിയ പ്രവാസജീവിതത്തിന്റെ നീറുന്ന ജീവിതാനുഭവങ്ങള്‍ ഒരു കനലായ് എരിഞ്ഞമാരാതെ താങ്കളുടെ തൂലികതുംബിലുടെ ഈ ബ്ലോഗില്‍ നിറയാന്‍ ആശംസിക്കുന്നു...
-സുരേഷ്

 

Hits Counter