Saturday, September 6, 2008

പാസ്പോര്ട്ട് - ദാര് വിഷ്

നിഴലില് അവര് എന്നെ തിരിച്ചറിയുന്നില്ല
പാസ്പോര്ട്ടില് എന്റെ നിറം മങ്ങിയിരിക്കുന്നു
എന്റെ മുറിവുകള് അവര്ക്കു ഫോട്ടോഗ്രാഫര് ക്ക്
കാണിക്കാനുള്ള ഒരു പ്രദര്ശന വസ്തുവാണ്
അവര് എന്നെ തിരിച്ചറിയുന്നില്ല

പ്രകാശമില്ലാത്ത എന്റെ വിരല് പാടുകളെ ഒഴിവാക്കല്ലേ
കാരണം മരങ്ങള്ക്ക് അവ തിരിച്ചറിയാം
മഴയുടെ സംഗീതത്തിനും അവ തിരിച്ചറിയാം
മങ്ങിയ എന്നെ ചന്ദ്രനെപോലെ ഒഴിവാക്കല്ല്ലേ

അങ്ങ് ദൂരെ എയര്പോര്ട്ട് വരെ എന്റെ വിരല് പാടുകള്
പിന്തുടരുന്ന എല്ലാ പക്ഷികളും
എല്ലാ ഗോതമ്പ് പാടങ്ങളും
എല്ലാ ജയിലുകളും
എല്ലാ ശവ കുടീരങ്ങളും
എല്ലാ അതിരുകളും
എല്ലാ വീശുന്ന തുവാലകളും
എല്ലാ കണ്ണുകളും
എന്റെ കൂടെയുണ്ട്
എന്നിട്ടും അവര് പാസ്പോര്ട്ടില് നിന്നും അതെല്ലാം ഒഴിവാക്കി

എന്റെ കയ്യാല് ഞാന് നട്ടു വളര്ത്തിയ എന്റെ മണ്ണില് നിന്നു
എന്റെ വ്യക്തിതവും പേരും അവര് മായ്ച്ചു കളഞ്ഞു
ഞാന് ഇന്നു ആകാശത്തെ നോക്കി ഉറക്കെ കരയുന്നു
"വീണ്ടും എന്നെ പോലെ ഒരു മാതൃക സൃഷ്ടിക്കപെടല്ലേ "
ഓ മനുഷ്യരെ ,പ്രവാചകരെ
മരങ്ങളോട് അവയുടെ പേരു ചോദിക്കരുതേ
താഴ്വരകളോട് അവയുടെ മാതാവ് ആരെന്നു ചോദിക്കരുതേ
എന്റെ തിരുനെറ്റിയില് നിന്നു സൂര്യന് ഉദിക്കുന്നു
എന്റെ കയ്യില് നിന്നു അരുവികള് ഉദ്ഭവിക്കുന്നു
ജന ഹൃദയങ്ങലിലാണ് എന്റെ അസ്തിത്വം
എന്റെ പാസ്പോര്ട്ട് തിരിച്ചെടുക്കുക.

2 comments:

PIN said...

നല്ലകവിത.
മനുഷ്യൻ ഡൊക്യുമന്റിലൂടെ തിരിച്ചറിയുന്ന ഒരു വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു.

Mammootty Kattayad said...

visit
http://www.podikkat.blogspot.com/

 

Hits Counter