Tuesday, January 6, 2009

ഒരു മടക്കയാത്ര

നിന്‍റെ വരവും കാത്തു നില്‍കുകയാണ്‌ ഞാന്‍
ആദ്യ ശ്വാസനിശ്വാസം മുതല്‍ക്കേയുള്ള കാത്തു നില്‍പ്പ്
നീ എന്ന് വരുമെന്നറിയില്ല
കാത്തു നില്‍ക്കാത്ത പലരേയും നീ കൊണ്ടു പോയി
കാത്തു നിന്ന പലരെയും നീ മറന്നു പോയി
പലരും നിന്നെ വിളിച്ചു വരുത്താന്‍ നോക്കി
ചിലര്‍ അതിലും പരാജയപ്പെട്ടു
കറുത്ത മൂടുപടം അണിഞ്ഞു നീ വരുമ്പോള്‍
എന്തെല്ലാം ഞാന്‍ ഓര്‍ക്കണം
നീ വന്നു വിളിക്കുമ്പോള്‍ വരാതിരിക്കാന്‍ എനിക്കാവില്ലല്ലോ
ഒരു പാടു മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറയുന്നു എങ്കിലും
നിന്നെ തനിയെ മടക്കി അയക്കാന്‍ എനിക്കാവിലല്ലോ
നീ വരുന്നത് അറിയാമായിരുന്നിട്ടും ആരോടും യാത്ര പറഞ്ഞില്ല
ഒരു പാടു കണക്കുകള്‍ ബാക്കിയാണ്
ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത കടപ്പാടുകള്‍
എല്ലാം ബാക്കിയാക്കി യാത്രയാവുകയാണ്
വന്നതെങ്ങനെ എന്നോര്‍മ്മ ഇല്ലെങ്കിലും
പോകുമ്പോള്‍ നീ എന്ന്‍ കൂടെ ഉണ്ടല്ലോ
നമുക്കിനി യാത്ര തുടങ്ങാം
ഒരിക്കല്ലും മടങ്ങി വരില്ലെന്ന് വാക്കുകൊടുത്തു യാത്ര തുടങ്ങാം
ഒരു മടക്കയാത്ര .........

3 comments:

നരിക്കുന്നൻ said...

ഇത്രയും കടുത്തൊരു മടക്കയാത്രക്ക് സമയമായോ?

പക്ഷേ അനിവാര്യമായത് സംഭവിച്ചല്ലേ പറ്റൂ..

ശുഭയാത്ര.

Anas Mohamed said...

കാതു നില്ക്കനതെന്തിന..?..വന്നു വിളിചാല്‍ പൊയാല്‍ പൊരെ..?..എന്തായുലും നന്നായിരുക്കുന്നു..

Anonymous said...

മരണം മുഖമില്ലാത്ത രൂപമാണ് ...
കവിത മരണത്തെ ഭയക്കുന്നില്ല ...രൂപത്തെയും .....

 

Hits Counter