എല്ലാവരും പോകുകയാണ് ഒന്നും കേള്‍ക്കാന്‍ നില്‍കാതെ,
ഒന്നും പറയാതെ......
ഒരു നിമിഷം കൊണ്ടവര്‍ വിടപറഞ്ഞു നീങ്ങുമ്പോള്‍
പറയാന്‍ ബാകി വെച്ചതെല്ലാം
ഹൃദയത്തില്‍ ഒരു ചിത ഒരുക്കി അതില്‍ ദഹിപ്പിക്കാം
അതൊരു നേരിപോടായ് നെഞ്ചില്‍ നീറ്റാം
ഓര്‍മ്മകള്‍ പേമാരിയായി കണ്ണില്‍ നിന്ന് പെയ്തൊഴിയുന്നു
ആ പേമാരിയിലും നേരിപോട് അണയുനില്ല
ഒന്ന് യാത്ര പറഞ്ഞിരുന്നെങ്കില്‍ എല്ലാം പറയുമായിരുന്നില്ലേ
എന്തേ യാത്ര പറഞ്ഞില്ല ?
ഒരു പുഞ്ചിരി യായ് സാന്ത്വനമായ് കൈതാങ്ങായ് നിന്നവര്‍
ഒരു പിടി ദുഃഖം മാത്രം നല്‍കി വിടപറയുമ്പോള്‍
വീണ്ടും ഏകാന്തതയുടെ കരിമ്പടതിനടിയിലേക്കോ
മൃതിയുടെ ഇരുണ്ട ഗുഹയിലേക്കോ ,അറിയില്ല .....
ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ എല്ലാവരും പോകുമ്പോള്‍
മുജന്മ ശാപം പോലെ മോക്ഷം ലഭിക്കാതെ ഇവിടെ ചിലര്‍......
Subscribe to:
Post Comments (Atom)
3 comments:
ടച്ചിങ്ങ് ആയ വരികള്‍.
മരണം പിടിച്ചുലക്കുന്നത് ലോകത്തിനെയല്ല ... മറിച്ചു വെറും മാനവ ഹൃദയങ്ങളെ ആണെന്ന് ഓര്‍മിപ്പിക്കുന്നു കവിത
മരിച്ചവര്‍ക്ക് പറയാനുള്ളതെല്ലാം അവര്‍ പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവില്ല ...
എങ്കിലും മരണം അനിവാര്യമാണ് ... ഈ കവിത ആ ഒരു ഓര്‍മപ്പെടുത്തലും ...
കൊള്ളാം ..
maranamillatha enikkenth comment?
Baiju kottakuzhy
Post a Comment