Sunday, June 26, 2011

ഇനി എന്തിനു ഉയര്ത്തുഎഴുനേല്ക്കണം ?

ഞാന് മരിച്ചിരിക്കുന്നു ! നല്ല കാര്യം !
ഇനി ഒന്ന് ഉയര്ത്തുഎഴുനേല്ക്കണം എന്ന് കരുതിയതാണ്
3 ദിവസം കൂടി ഉണ്ടല്ലോ
പരലോകത്തെ എജെന്റ് മാര് വന്നു കണക്കെടുപ്പ് തുടങ്ങി
അവര്ക്ക് ആദ്യം അറിയേണ്ടത് എന്റെ മതത്തെ കുറിച്ചാണ്
അത് പ്രകാരം ആണത്രേ സ്വര്ഗ്ഗ നരക പ്രവേശനം
മതം ,ജാതി ,വിദ്യാഭ്യാസം ...........അങ്ങനെ പലതും അവര് ചോദിച്ചു
ആരും എന്റെ ഒരു സി വി പോലും കുഴിയില് വെക്കാത്തത് മോശം ആയി
ഞാന് മതം പറഞ്ഞില്ല ....
ഞാന് മരിച്ചില്ലേ പിന്നെ എന്ത് മതം എന്ന് ഞാന്
അത് കേട്ടതും പ്രവാചകരും ,ദൈവങ്ങളും ,അനുയായികളും കൂട്ടത്തോടെ വന്നു
എല്ലാ കൂട്ടരും ഉണ്ട് .
എല്ലാവര്ക്കും അംഗ ബലം കൂട്ടണം
അവിടെയും അവര് ഒരു കലാപത്തിനു കോപ്പ് കൂട്ടി തുടങ്ങി
ഞാന് പതുക്കെ കുഴിയിലേക്ക് തന്നെ മടങ്ങി
കണ്ണ് രണ്ടും ഇറുക്കി അടച്ചു അവിടെ കിടന്നു
ഇനി എന്തിനു ഉയര്ത്തുഎഴുനേല്ക്കണം ?

4 comments:

Jee said...

മതം എന്നത് അഭിപ്രായം എന്നതിനപ്പുറം മറ്റൊന്നുമല്ല എന്ന തിരഇച്ചരിവില്ലാത്തതാണു നമ്മുടെ തോല്‍‌വി.
അതു തിരഇച്ചറിയുമ്പോള്‍ നാം പച്ചയായ മനുഷ്യനാകും....
അഫ്‌സല്‍ "നഷ്ടപ്പെടാനുള്ള മനസാനിധ്യം" അതു നമുക്കെല്ലാം നേടിത്തരും... തളരാതെ പൊരുതാനതൊരു മന്ത്രവാവണമീജീവിത്തില്‍...

MINNARAM said...

അതിനു മോനെ , ജീവിതം മാത്രമേ നിന്റെ കയ്യിലുള്ളല്ലോ? ജനനം നിന്റെ തീരുമാനപ്രകാരം ആയിരുന്നോ? മരണമോ? മരണവും നിന്റെ ചൊല്പടിയില്‍ അല്ല.പിന്നെ എന്തിനാ ഉയിര്തെഴുന്നെല്പിനെ പറ്റി ഇത്ര കടുംപിടിത്തം പിടിക്കാന്‍? ജനി മൃതികളുടെ ഇടയിലുള്ള അല്‍പ കാലം വിചാര, കര്‍മങ്ങളില്‍ നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള ഒരു സ്വാതന്ത്ര്യം നമുക്കുണ്ട് എന്നത് ശരി തന്നെ .അപ്പോഴും നമ്മുടെ കണ്ണ് കൊണ്ട് കേള്‍കാന്‍ നമുക്ക് കഴിയില്ലല്ലോ? കാത് കൊണ്ട് കാണാനും? രക്തം വേണ്ടെന്നു വെക്കാന്‍,,ഓക്സിജന്‍ വേണ്ടെന്നു വെക്കാന്‍ ,നമുക്ക് തീരുമാനമെടുക്കാമോ?

MINNARAM said...

ഒരു പുഞ്ചിരി യായ് സാന്ത്വനമായ് കൈതാങ്ങായ് നിന്നവര്‍
ഒരു പിടി ദുഃഖം മാത്രം നല്‍കി വിടപറയുമ്പോള്‍
വീണ്ടും ഏകാന്തതയുടെ കരിമ്പടതിനടിയിലേക്കോ
മൃതിയുടെ ഇരുണ്ട ഗുഹയിലേക്കോ ,അറിയില്ല .....
ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ എല്ലാവരും പോകുമ്പോള്‍

Jpsworld said...

മതം മനുഷ്യന്‍റെ നില നില്പ്പിനെ സാധൂകരിക്കാനും അതു വഴി നടപ്പ് രീതികളെ , വ്യവസ്ഥിതിയെ ന്യായീകരിക്കാനും ഉണ്ടാക്കിയ ചട്ട കൂടാണ്... അതിനെ ചോദ്യം ചെയ്താല്‍ ദൈവം ഇല്ലാതാകും എന്നത് ബോധാമില്ലയ്മയില്‍ നിന്നും ഉയരുന്നതാണ് ...
ഇവിടെ ഉയര്തിയെഴുന്നെല്പ്പു വേണ്ടത് മരണ ശേഷമാണ് എന്നത് തെറ്റായ ചിന്തയാണ് ... ജീവിതത്തിനാണ് അതു അത്യാവശ്യം ...പക്ഷെ എല്ലാം വിപണിയുടെ കാര്യമായി മാറുന്ന ലോകത്ത് പരലോകം വേറിട്ട്‌ നില്‍ക്കുന്നില്ല എന്ന ചിന്ത കൊള്ളാം ...

 

Hits Counter