Thursday, December 22, 2011

ബുദ്ധിജീവി

എന്റെ വാക്കില്‍ തീയുണ്ട്‌ കത്തുന്ന പകയുണ്ട്
എന്നിട്ടും നിങ്ങളെന്നെ ഊമയെന്നു വിളിക്കുന്നു
എന്റെ കയ്യുടെ കരുത്താല്‍ നിങ്ങളുടെ കാലം തന്നെ മാറുന്നു
എന്നിട്ടും നിങ്ങളെന്റെ കയ്യുകള്‍ കാണുന്നില്ല
എല്ലാം കാണുന്ന എന്നെ
എന്തേ നിങ്ങള്‍ അന്ധന്‍ എന്ന് വിളിക്കുന്നു ?
ശബ്ദ കോലാഹലങ്ങള്‍ കൂട്ടി
നിങ്ങളെന്റെ കാതുകളെ കൊട്ടി അടച്ചില്ലേ ?
എന്റെ മണ്ണില്‍ നിന്നെന്നെ അടര്‍ത്തി മാറ്റാന്‍
നിങ്ങളെന്റെ കാലുകള്‍ വെട്ടി മാറ്റിയില്ലേ ?
പിന്നെ എന്തിനെന്റെ രക്തവും സിരകളും ബാക്കി നിര്‍ത്തി
എന്നെ ബുദ്ധി ജീവിയായി കുടിയിരുത്തി ?
എന്റെ മരണത്തെ നിങ്ങള്‍ ആഘോഷിക്കുക
എന്റെ നെഞ്ചില്‍ ആ ചോരയുടെ ഗന്ധമുള്ള റീത്തുകള്‍ വെക്കുക ......

3 comments:

Jpsworld said...

ബുദ്ധി ജീവി , ചില്ല് മേടയില്‍ ഇരുന്നു , അക്കാദെമിക്ക് ഉയര്‍ച്ച മാത്രം ലക്‌ഷ്യം വെച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ ഒരിക്കലും ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ ഏഴയലത്ത് പോലും വരികയില്ല . എങ്കിലും ബുദ്ധിജീവി പ്രതിനിധാനം ചെയ്യുന്ന പ്രത്യയ ശാസ്ത്രം മനുഷ്യരുടെ കഷ്ട്ടതക്ളുടെ , തൊഴിലാളികളുടെ ആണെങ്കില്‍ അതിനെ കയ്യടിച്ചു സ്വീകരിക്കാം . ഈ കവിത അക്കൂടരുടെതാണ് ....നന്നായി ...

ഇ.എ.സജിം തട്ടത്തുമല said...

കവിത കൊള്ളാം ആശംസകൾ!

Sabu Kottotty said...

കൊള്ളാം...
ചെറുതെങ്കിലും ആശയ സമ്പുഷ്ടിയുള്ള കവിത.

 

Hits Counter