കവിയരങ്ങ് തുടരുകയാണ് കവികളെല്ലാം നിരന്നു ഇരിക്കുനുണ്ട്
ആധുനിക കവികള്‍ ,വിപ്ലവ കവികള്‍ ,സാമുദായിക കവികള്‍ ,മാപ്പിള കവികള്‍
താടി വളര്‍ത്തിയവര്‍,മുടി മുറിക്കാത്തവര്‍,കുങ്കുമം ചാര്‍ത്തിയവര്‍,ചരട് ധരിച്ചവര്‍
ജുബ്ബയും സഞ്ചിയും തൊപ്പിയും ധരിച്ചവര്‍
ആദ്യം വിപ്ലവ കവി വന്നു കവിത തുടങ്ങി
അണികളില്‍ കവിത തീയായ് പടര്നു
വിപ്ലവ അഭിവാദ്യങ്ങളാല്‍ കവിത അവസാനിച്ചു.
സാമുദായിക കവി വന്നു കവിത തുടങ്ങി
നെറ്റിയിലെ കുങ്കുമം ജ്വലിച്ചു
കയ്യിലെ ചരട് ഫണം വിടര്‍ത്തി ആടി
നാക്കില്‍നിന്നു വര്‍ഗിയ വിഷം ചീറ്റി
അണികള്‍ നിശബ്ദരായ് തലച്ചോറിലേക്ക് അതേറ്റു വാങ്ങി മയങ്ങി
തൊപ്പിയിട്ട കവി വന്നു കയും ഘയും മറിച്ചു ചൊല്ലി
നാരി മണികളെ പേരെടുത്തു ചൊല്ലി
ആധുനിക കവി ചൊല്ലിയത് എന്തെനു ആരറിഞ്ഞു
കേട്ടവര്‍ കേട്ടവര്‍ അതേറ്റു ചൊല്ലി
അവസാനം വന്ന കവിയെ കണ്ടു ജനങ്ങള്‍ നിശബ്ദരായ്
കവി പുതിയതാണ് കവിതയും പുതിയതാണ്
കവി പറഞ്ഞു " എനിക്ക് വിശക്കുന്നു , എനിക്ക് വിശക്കുന്നു "
ബുദ്ധി ജീവികള്‍ പറഞ്ഞു എന്ത് ഉദാത്ത മായ സൃഷ്ടി
ജനങ്ങള്‍ അതേറ്റു ചൊല്ലി ,സദസാകെ ഇളകി മറിഞ്ഞു
അട്ടഹാസങ്ങള്‍ ക്കിടയില് കവിയുടെ കാല്പാട് പോലും മാഞ്ഞു പോയി
Subscribe to:
Post Comments (Atom)
5 comments:
friend
കവികളെ എന്തിനാണിങ്ങനെ
ചീത്തപറയുന്നത്
പാവം കവികള്‍ ജിവിച്ചു പോകട്ടെ മാഷെ
കവി പറഞ്ഞു " എനിക്ക് വിശക്കുന്നു , എനിക്ക് വിശക്കുന്നു "
എന്തുകൊണ്ടാണ് ആ വരികള്‍ ഉദാത്തമാകുന്നതെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്...
സംഭവം സത്യമാണു മാഷേ....
ഏറ്ററവും നല്ല കവിത അതുതന്നെ...
പക്ഷേ അതിപ്പോ ആരറിയണു??
കവിയുടെ കാല്പാട് പോലും മാഞ്ഞു പോയി
Post a Comment